Site icon Fanport

ഡിയേഗോ കോസ്റ്റ ബ്രസീലിലേക്ക് മടങ്ങി

വോൾവ്സും ആയുള്ള കരാർ കഴിഞ്ഞു ഫ്രീ ഏജന്റ് ആയ സ്പാനിഷ് മുന്നേറ്റനിര താരം ഡിയേഗോ കോസ്റ്റ ബ്രസീലിലേക്ക് മടങ്ങി. മുൻ വോൾവ്സ് പരിശീലകൻ ആയ ബ്രൂണോ ലാജെ പരിശീലിപ്പിക്കുന്ന ബോട്ടോഫോഗോ ആണ് കോസ്റ്റയെ സ്വന്തമാക്കിയത്. നേരത്തെ ബ്രസീൽ ക്ലബിൽ നിന്നായിരുന്നു കോസ്റ്റ വോൾവ്സിൽ എത്തിയത്.

കോസ്റ്റ

ബ്രസീൽ വംശജൻ കൂടിയായ കോസ്റ്റക്ക് പക്ഷെ വോൾവ്സിൽ കഴിഞ്ഞ സീസണിൽ അത്ര മികവ് കാണിക്കാൻ ആയില്ല. കരിയറിൽ അത്ലറ്റികോ മാഡ്രിഡ്, ചെൽസി ക്ലബുകളിൽ തന്റെ സുവർണ കാലം ചിലവഴിച്ച കോസ്റ്റ തന്റെ ചൂടൻ സ്വഭാവം കൊണ്ടു കൂടി പ്രസിദ്ധനാണ്. ബ്രസീലിൽ ഗോളടി മികവ് തിരിച്ചു പിടിക്കാൻ 34 കാരനായ കോസ്റ്റയുടെ ശ്രമം.

Exit mobile version