തിയറി കൊറേയ വലൻസിയയിൽ

പോർച്ചുഗീസ് ക്ലബായ സ്പോർടിംഗിന്റെ യുവ ഫുൾബാക്ക് തിയറി കൊറേയയെ സ്പാനിഷ് ക്ലബായ വലൻസിയ സ്വന്തമാക്കി. 15 മില്യണോളം നൽകിയാണ് ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം കൊറേയയെ വലൻസിയ സ്വന്തമാക്കിയത്. 20കാരനായ താരം സ്പോർടിങിനായി വെറും ഏഴു സീനിയർ മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. പക്ഷെ വലിയ ഭാവി പ്രവചിക്കപ്പെടുന്ന താരമായതിനാൽ വലിയ തുക മുടക്കാൻ വലൻസിയ മടി കാണിച്ചില്ല.

വലൻസിയയുടെ റൈറ്റ് ബാക്കായിരുന്നു ക്രിസ്റ്റ്യാനോ പിചിനിക്ക് പ്രീസീസൺ സമയത്ത് വലിയ പരിക്ക് തന്നെ ഏറ്റിരുന്നു. ഇതോടെ ഒരു റൈറ്റ് ബാക്കിനായി അന്വേഷിക്കുകയായിരുന്നു വലൻസിയ. നാപോളിയുടെ ഫുൾബാക്കായ എൽസെയ്ദ് ഹെയ്സാജിനായി ശ്രമിച്ചി എങ്കിലും വൻ തുക നാപോൾ ചോദിച്ചതിനാൽ വലൻസിയ പിന്മാറുകയായിരുന്നു.

Exit mobile version