ക്രൊയേഷ്യൻ താരത്തെ സ്വന്തമാക്കി റോമ

ക്രൊയേഷ്യൻ താരം ആന്റെ ചോറിച്ചിനെ സ്വന്തമാക്കി സീരി എ ടീമായ റോമ. അഞ്ചു വർഷത്തെ കരാറിലാണ് ക്രൊയേഷ്യൻ താരം റോമയിലേക്ക് എത്തുക. റോമയുടെ ആദ്യ സമ്മർ സൈനിങാണ് ആന്റെ ചോറിച്ച്. ചൊറിച്ചിന്റെ മെഡിക്കൽ ഇന്ന് കഴിഞ്ഞു. ഡൈനാമോ സാഗ്രെബിന്റെ താരമായ ചോറിച്ച് 1 മില്യൺ യൂറോ പെർ സീസണിലാണ് കരാറിൽ ഒപ്പിട്ടത്.

എട്ടുമില്യൺ യൂറോ ഡൈനാമോ സാഗ്രെബിന് നൽകിയാണ് കോറിച്ചിനെ റോമാ സീരി എയിലേക്ക് എത്തിക്കുന്നത്. നിരവധി യൂറോപ്പ്യൻ യുവതാരങ്ങളെ പോലെ റെഡ്ബുള്ളിന്റെ സാൽസ്ബർഗ് അക്കാദമയിലാണ് കോറിച്ചും ആരംഭിച്ചത്. 2016 ൽ ആണ് ക്രൊയേഷ്യക്ക് വേണ്ടി കോറിച്ച് ആദ്യമായി ബൂട്ടണിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial