ഡർബിയിൽ ചെൽസിമയം, ആഷ്‌ലി കോൾ ഇനി ലംപാർഡിന്റെ ശിഷ്യൻ

ചെൽസിയിൽ ഏറെ നേട്ടങ്ങൾ ഒരുമിച്ച് കൊയ്ത ആഷ്‌ലി കോളും ഫ്രാങ്ക് ലംപാർഡും ഡർബിയിൽ ഒന്നിച്ചു. പക്ഷെ ഇത്തവണ ലംപാർഡ് പരിശീലകനും കോൾ കളിക്കാരനും എന്ന വിത്യാസം മാത്രം. ഈ സീസണിന്റെ അവസാനം വരെ കോൾ ഡർബി കൗണ്ടിയിൽ കളിക്കും എന്ന കാര്യം ക്ലബ്ബ് ഔദ്യോഗികമായി സ്ഥിതീകരിച്ചു.

അമേരിക്കൻ ക്ലബ്ബായ ലോസ് ആഞ്ചലസ് ഗാലക്സിയിൽ നിന്ന് കരാർ റദ്ദാക്കിയ ശേഷമാണ് കോൾ ചാമ്പ്യൻഷിപ്പ് ക്ലബ്ബായ ഡർബിയിൽ എത്തുന്നത്. പ്രീമിയർ ലീഗിലേക്ക് സ്ഥാന കയറ്റം ലക്ഷ്യമിടുന്ന ഡർബി കോളിന്റെ വരവോടെ അതിനുള്ള സാധ്യതകൾ കൂട്ടാനുള്ള ലക്ഷ്യത്തിലാണ്‌. പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായ കോൾ ഇംഗ്ലീഷ് ഫുട്‌ബോളിൽ സാധ്യമായ എല്ലാ കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടിയ താരമാണ്‌. ആഴ്സണൽ, റോമ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Exit mobile version