കാൻസലോ- ഡാനിലോ കൈമാറ്റം പൂർത്തിയാക്കി സിറ്റിയും യുവന്റസും

റൈറ്റ് ബാക്കുകളുടെ കൈമാറ്റം പൂർത്തിയാക്കി മാഞ്ചസ്റ്റർ സിറ്റിയും യുവന്റസും. ഇരു താരങ്ങളും ടീമുകൾ തമ്മിൽ മാറിയ വിവരം ഇരു ക്ലബ്ബ്കളും ഔദ്യോഗികമായി പ്രഖ്യാപിച്ചു. കരാർ പ്രകാരം കാൻസലോ 65 മില്യൺ യൂറോയുടെ കരാറിൽ സിറ്റിയിൽ എത്തുമ്പോൾ ഡാനിലോ 30 മില്യൺ യൂറോയുടെ കരാറിൽ യുവന്റസിലേക്ക് മാറും.

25 വയസുകാരനായ കാൻസലോ പോർച്ചുഗൽ ദേശീയ ടീം അംഗമാണ്. ബെൻഫിക്കയിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം വലൻസിയ, ഇന്റർ മിലാൻ ക്ലബ്ബ്ൾക്ക് കളിച്ച ശേഷമാണ് 2018 ൽ യുവന്റസിൽ എത്തുന്നത്. കേവലം ഒരു സീസണിന് ശേഷമാണ് താരം സിറ്റിയിലേക് ചുവട് മാറുന്നത്. 28 വയസുകാരനായ ഡാനിലോ മുൻ റയൽ മാഡ്രിഡ് താരമാണ്. മുൻപ് പോർട്ടോ, സാന്റോസ് ടീമുകൾക്ക് വേണ്ടിയും കളിച്ചു. 2017 ൽ സിറ്റിയിൽ എത്തിയെങ്കിലും റൈറ്റ് ബാക്ക് പൊസിഷനിൽ കെയ്‌ൽ വാൾക്കറിന് പിന്നിലായതോടെ അവസരങ്ങൾ തീർത്തും കുറഞ്ഞു.

കാൻസലോ എത്തിയെങ്കിലും നിലവിൽ സിറ്റിയുടെ ഒന്നാം നമ്പർ റൈറ്റ് ബാക്ക് പൊസിഷൻ വാൾകർ തന്നെ നില നിർത്താനാണ് സാധ്യത.