സിറ്റിയുടെ പ്രതിരോധത്തിലെ പ്രശ്നങ്ങൾ തീരും, പോർച്ചുഗീസ് സെന്റർ ബാക്ക് റൂബൻ ഡിയസിനെ സ്വന്തമാക്കി

20200928 131730
- Advertisement -

ഇന്നലെ ലെസ്റ്റർ സിറ്റിക്ക് എതിരെ അഞ്ചു ഗോളുകൾ വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി ഒര്യ് സെന്റർ ബാക്കിനെ കൂടെ സൈൻ ചെയ്തിരിക്കുകയാണ്. പോർച്ചുഗീസ് ഇന്റർ നാഷണൽ റൂബൻ ഡിയസാണ് സിറ്റിയിൽ എത്തുന്നത്. ഉടൻ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നാപോളിയുടെ സെന്റർ ബാക്ക് കൗലിബലിയെ കിട്ടില്ല എന്ന് ഉറപ്പായതോടെയാണ് സിറ്റി ബെൻഫികയുടെ താരത്തിനായി ശ്രമങ്ങൾ തുടങ്ങിയത്.

80 മില്യണാണ് ബെൻഫിമ റുബെനു വേണ്ടി ആവശ്യപ്പെട്ടത്. ഇപ്പോൾ 71 മില്യണും ഒപ്പം സിറ്റിയുടെ സെന്റർ ബാക്കായ ഒടമെൻഡിയെയും നൽകാൻ ആണ് സിറ്റി തയ്യാറായിരിക്കുന്നത്. 23കാരനായ താരം പോർച്ചുഗീസ് ദേശീയ ടീമിനായും ബെൻഫികയ്ക്കും വേണ്ടി ഗംഭീര പ്രകടനം ആണ് അടുത്ത കാലത്തായി കാഴ്ചവെക്കുന്നത്. പോർച്ചുഗീസ് ദേശീയ ടീമിലെയും സെന്റർ ബാക്ക് ആണ്. ഡയസ് കൂടെ എത്തുന്നതോടെ ലപോർടെ, നഥാൻ എകെ എന്നിവർ കൂടെ ഉൾപ്പെടുന്ന വൻ ഡിഫൻസീവ് യൂണിറ്റായി സിറ്റി മാറും.

Advertisement