Site icon Fanport

“സിറ്റിയിൽ സന്തോഷവാന്മാർ അല്ലാത്തവർ ക്ലബിൽ തുടരില്ല” – ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ ബെർണാഡോ സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരാനാണ് സാധ്യത എന്ന് പെപ് ഗ്വാർഡിയോള. ഇപ്പോഴത്തെ അവസ്ഥയിൽ ബെർണാഡോ ക്ലബിൽ തുടരാൻ തന്നെയാണ് സാധ്യത എന്ന് ഗ്വാർഡിയോള പറഞ്ഞു. പക്ഷെ ക്ലബിൽ സന്തോഷവാന്മാർ അല്ലാത്ത ആരെയും ക്ലബ് നിലനിർത്തില്ല എന്നും ഗ്വാർഡിയോള പറഞ്ഞു. ബാഴ്സലോണയിൽ ഉള്ള കാലം മുതൽ താൻ ഇതാണ് തുടർന്നിരുന്നത് എന്നും പെപ് പറഞ്ഞു.

ബാഴ്‌സലോണയിലേക്ക് പോകാൻ ബെർണാഡോ സിൽവ ആഗ്രഹിക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബാഴ്സലോണ വലിയ ഓഫർ ബെർണാഡോക്ക് ആയി സമർപ്പിക്കാനും സാധ്യത ഉണ്ട്. എന്നാൽ ഡിയോങ്ങിനെ വിൽക്കാൻ ആയാൽ മാത്രമെ ബാഴ്സലോണ ബെർണാഡോ സിൽവയ്ക്കായി രംഗത്ത് ഇറങ്ങൂ.

താരത്തിന്റെ ഏജന്റ് ജോർജെ മെന്റസുമായി ബാഴ്സലോണ ചർച്ചകൾ നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിലും ബെർണാഡോ സിറ്റി വിടാൻ ശ്രമിച്ചിരുന്നു. 2025 വരെ സിറ്റിയിൽ ബെർണാഡോക്ക് കരാർ ബാക്കിയുണ്ട്.

Exit mobile version