റെക്കോഡ് തുകയ്ക്ക് ഗോൾകീപ്പറെ വാങ്ങി സിറ്റി

- Advertisement -

ഒരു ഗോൾ കീപ്പർക്ക് നൽകുന്ന ഏറ്റവും വലിയ തുകയ്ക്ക് ബെൻഫിക്ക ഗോൾ കീപ്പർ എഡേഴ്സനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. 34 മില്യൺ യൂറോയോളം മുടക്കിയാണ് പെപ് ഗാർഡിയോള യുവ ഗോൾ കീപ്പറെ ടീമിൽ എത്തിച്ചത്.

അവസാന സീസണിലെ ഗോൾ ഗോൾ കീപ്പർമാരുടെ ഫോം ഇല്ലായ്മ കാരണം ഏറെ വലഞ്ഞ ഗാർഡിയോള പക്ഷെ ഇത്തവണ ട്രാൻസ്ഫർ മാർക്കറ്റിൽ നേരത്തെ തന്നെ ഇടപെടുകയായിരുന്നു. പോർച്ചുഗീസ് ലീഗ് കിരീടം നേടിയ ബെൻഫിക്കയുടെ ഒന്നാം നമ്പർ ഗോളിയായിരുന്നു എഡേഴ്സൻ. 23 വയസുകാരനായ എഡേഴ്സൻ ബ്രസീലുകാരനാണ്. ബ്രസീലിയൻ ടീമായ റിയോ ആവേ യിൽ നിന്ന് 16 ആം വയസ്സിൽ ബെൻഫിക്കയിൽ എത്തിയ എഡേഴ്സൻ.

സിറ്റിയിലെ ഒന്നാം നമ്പർ പദവിക്കായി എഡേഴ്സന് മത്സരിക്കാനുള്ളത് ക്ലാഡിയോ ബ്രാവോയുമായാണ്. എഡേഴ്സന്റെ വരവോടുകൂടി മുതിർന്ന സിറ്റി താരവും അവസാന സീസണ് ടോറിനോയിൽ വായ്പാ അടിസ്ഥാനത്തിൽ കളിച്ച ജോ ഹാർട്ട് ക്ലബ്ബ് വിടേണ്ടി വരും എന്ന് ഉറപ്പായി.

Advertisement