Picsart 24 08 27 08 51 54 305

കിയേസയെ സ്വന്തമാക്കാൻ ലിവർപൂളും രംഗത്ത്

യുവന്റസ് താരം കിയേസക്ക് ആയി ഇംഗ്ലീഷ് ക്ലബ് ലിവർപൂളും രംഗത്ത്‌. ലിവർപൂൾ ഇതു സംബന്ധിച്ച് യുവന്റസുമായി ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. 15 മില്യൺ നൽകിയാൽ താരത്തെ വിൽക്കാൻ തയ്യാറാണ് എന്ന് യുവന്റസ് അറിയിച്ചിട്ടുണ്ട്. ഇനി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ അഞ്ചു ദിവസം മാത്രമേ ബാക്കിയുള്ളൂ.

ക്ലബിൽ സ്ഥാനം ഇല്ല എന്ന് ഉറപ്പായ ഫെഡറിക്കോ കിയേസയും പുതിയ ക്ലബ് കണ്ടെത്താനുള്ള ശ്രമത്തിൽ ആണ്. താരത്തിന്റെ ഏജന്റ് ബാഴ്സലോണയുമായും ചർച്ചകൾ നടത്തുന്നുണ്ട്. ബാഴ്സലോണയിലേക്ക് വരാൻ താൻ ഒരുക്കമാണെന്ന് കിയേസ ബാഴ്സലോണയെ തന്റെ ഏജന്റ് വഴി അറിയിച്ചിരുന്നു. ബാഴ്സലോണ താരത്തെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ അവരെ അലട്ടുന്നു.

2025 ജൂണിൽ കാലാവധി തീരുന്ന ഒരു കരാറാണ് കിയേസക്ക് യുവന്റസിൽ ഉള്ളത്. അതുകൊണ്ട് തന്നെ ഈ സീസണിൽ യുവന്റസ് താരത്തെ വിൽക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഫ്രീ ഏജന്റായി താരത്തെ നഷ്ടപ്പെടും. .

Exit mobile version