ചിചാരിറ്റോ വെസ്റ്റ് ഹാം വിട്ട് സ്പെയിനിലേക്ക്

- Advertisement -

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനമായ ഇന്ന് മെക്സിക്കൻ സ്ട്രൈക്കർ ഹാവിയർ ഹെർണാണ്ടസ് ർന്ന ചിച്ചാരിറ്റോ സ്പെയിനിലേക്ക് കൂടു മാറും. വെസ്റ്റ് ഹാമിന്റെ താരമായ ചിചാരിറ്റോ സെവിയ്യയിലേക്കാണ് പോകുന്നത്. മെഡിക്കലിനായി താരം സെവിയ്യയിൽ എത്തിയിട്ടുണ്ട്. 31കാരനായ താരം അവിടെ മൂന്നു വർഷത്തെ കരാർ ഒപ്പിടും. 9 മില്യണോളം ആഉം ട്രാൻസ്ഫർ തുക.

2017 മുതൽ വെസ്റ്റ് ഹാമിൽ ഉള്ള താരമാണ് ചിചാരിറ്റോ. പുതിയ സ്ട്രൈക്കർ ഹലെർ എത്തിയതോടെ അവസരം കുറയും എന്നതാണ് ചിച്ചാരിറ്റോ ക്ലബ് വിടാൻ കാരണം. മുമൊ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് തുടങ്ങിയ വമ്പൻ ക്ലബുകൾക്ക് കളിച്ചിട്ടുള്ള താരമാണ് ഹെർണാണ്ടസ്. മെക്സിക്കോ ദേശീയ ടീമിന്റെ ടോപ്പ് സ്കോററും അദ്ദേഹമാണ്.

Advertisement