ബെംഗളൂരു എഫ് സി താരത്തെ സ്വന്തമാക്കി ചെന്നൈയിൻ എഫ് സി

- Advertisement -

പുതിയ ഐ എസ് എൽ സീസണ് മുന്നോടിയായി ബെംഗളൂരു എഫ് സിയുടെ യുവതാരത്തെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി ടീമിൽ എത്തിച്ചു. ബെംഗളൂരു എഫ് സിയിൽ നിന്ന് സൊമിംഗ്ലിയാന റാൾട്ടെയാണ് ചെന്നൈയിൻ എഫ് സിയിൽ എത്തിയിരിക്കുന്നത്. ബെംഗളൂരു എഫ് സിയിൽ അവസരം കുറഞ്ഞതാണ് താരം ക്ലബ് വിടാനുള്ള കാരണം

സോട്ടെ എന്നറിയപ്പെടുന്ന സൊഹ്മിങ്ക്ലിയാന റാൾട്ടെ കഴിഞ്ഞ ഡ്രാഫ്റ്റിലാണ് ബെംഗളൂരു ക്ലബിൽ എത്തിയത്. മുമ്പ് ഐ ലീഗ് ചാമ്പ്യന്മാരായ ഐസോളിന്റെ സെന്റർ ബാക്കായിരുന്നു സോട്ടെ. ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായും മുമ്പ് ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും സോട്ടെ കളിച്ചിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement