Site icon Fanport

ചെന്നൈ സിറ്റി യുവതാരം ഇനി മിനേർവയിൽ

ചെന്നൈ സിറ്റിയുടെ യുവതാരം നിഖിൽ പാൾ ഇനി മിനേർവ പഞ്ചാബിൽ. താരം മിനേർവ പഞ്ചാബുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. 20കാരനായ താരം കഴിഞ്ഞ സീസണിൽ ചെന്നൈ സിറ്റിക്കായി തിളങ്ങിയിരുന്നു. അതിന് മുമ്പ് ഒരു വർഷത്തോളം പരിക്കേറ്റ് പുറത്തായിരുന്നു ചെന്നൈയുടെ ഈ താരം.

വിങറായ നിഖിലിന് ഇടതു വിങ്ങിലും വലതു വിങ്ങിലും ഒരു പോലെ കളിക്കാൻ കഴിയും. മിനേർവയിൽ എത്തുന്നതോടെ തന്റെ ഇന്ത്യൻ ടീമിൽ എത്താനുള്ള ആഗ്രഹം സഫലമാകുമെന്നാണ് ഈ യുവതാരം കരുതുന്നത്. ഐ ലീഗിലും എ എഫ് സി ചാമ്പ്യൻസ് ലീഗിലും മിനേർവയ്ക്കായി തിളങ്ങാൻ കഴിയുമെന്നും നിഖിൽ പ്രതീക്ഷിക്കുന്നു.

Exit mobile version