മാൻസി ചെന്നൈ സിറ്റി വിട്ടു, ഇനി ജപ്പാനിലേക്ക്

ചെന്നൈ സിറ്റിക്കായി കഴിഞ്ഞ സീസണിൽ ഗോളടിച്ചു കൂട്ടിയ സ്ട്രൈക്കർ പെട്രോ മാൻസി ചെന്നൈ സിറ്റി വിട്ടു. താരം ഇൻസ്റ്റാഗ്രാമിലൂടെയാണ് താൻ ക്ലബ് വിടുകയാണെന്ന കര്യം അറിയിച്ചത്. ജപ്പാനിലേക്ക് പോവുകയാണെന്നാണ് മാൻസി പറഞ്ഞത്. എന്നാൽ ഏതു ലീഗാണെന്നും ഏതു ക്ലബാണെന്നും മാൻസി വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ സീസണിൽ ഐ ലീഗിലെ ടോപ് സ്കോറർ ആയിരുന്നു മാൻസി. ചെന്നൈ സിറ്റിയുമായി നേരത്തെ ദീർഘകാല കരാറിൽ മാൻസി ഒപ്പിട്ടിരുന്നു. അതുകൊണ്ട് തന്നെ ചെന്നൈ സിറ്റിക്ക് വലിയ ട്രാൻസ്ഫർ തുക ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

29കാരനായ താരം കാറ്റലോണിയൻ ടീമായ ലെ ഹോസ്പിറ്റലേറ്റിനിൽ നിന്നായിരുന്നു ചെന്നൈയിലേക്ക് കഴിഞ്ഞ വർഷം എത്തിയത്. കഴിഞ്ഞ സീസണിൽ 25 ഗോളുകളാണ് ചെന്നൈ സിറ്റിക്കു വേണ്ടി മാൻസി അടിച്ചു കൂട്ടിയത്. കഴിഞ്ഞ സീസണിലെ ഐ ലീഗിലെ മികച്ച കളിക്കാരനും മാൻസി ആയിരുന്നു.

Previous articleഐ എസ് എല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം
Next articleലബുഷാനെയ്ക്ക് സെഞ്ച്വറി, ഓസ്ട്രേലിയ ശക്തമായ നിലയിൽ