Picsart 23 07 28 21 32 49 624

ചെൽസിയുടെ യുവ ഗോൾ കീപ്പർ സ്ലൊനിന ലോണിൽ പോകും

ചെൽസിയുടെ ഗോൾ കീപ്പർ സ്ലൊനിനയെ ലോണിൽ അയക്കും. താരം ബെൽജിയൻ ടീമായ KAS ഊപെനിലേക്ക് ആകും പോവുക. ഈ നീക്കം അന്തിമഘട്ടത്തിലാണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. വലിയ ഭാവി പ്രവചിക്കപ്പെടുന്ന അമേരിക്കൻ യുവ ഗോൾകീപ്പർ ഗബ്രിയേൽ സ്ലൊനിനയെ ചെൽസി കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സ്വന്തമാക്കിയത്. അമേരിക്കൻ ക്ലബായ ചിക്കാഗോ ഫയറിൽ നിന്ന് എത്തിയ താരം അവിടെ തന്നെ ലോണിൽ കളിക്കുക ആയിരുന്നു ഇതുവരെ.

18കാരനായ താരത്തിനായി ചെൽസി 15 മില്യൺ പൗണ്ടോളം അന്ന് നൽകി. 2028വരെയുള്ള കരാർ താരത്തിന് ചെൽസിയിൽ ഉണ്ട്. 2016 മുതൽ താരം ചിക്കാഗോ ഫയറിനൊപ്പം താരം ഉണ്ട്. 2021ൽ ആണ് ചിക്കാഗോയ്ക്ക് വേണ്ടി എം എൽ എസിൽ താരം അരങ്ങേറ്റം നടത്തിയത്.

Exit mobile version