Site icon Fanport

ചെൽസി യുവ താരം ലോണിൽ ഇറ്റലിയിൽ

ചെൽസിയുടെ യുവ ഡിഫൻഡർ ഒല ഐന ഈ സീസണിൽ ഇറ്റലിയിൽ കളിക്കും. ഇറ്റാലിയൻ ക്ലബായ ടോറിനോ ആണ് ഐനയെ ഒരു വർഷത്തെ ലോണിൽ സ്വന്തമാക്കിയിരിക്കുന്നത്. ഡിഫൻസിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. ലോണിൽ പോകുന്നതിന് മുമ്പായി ചെൽസിയുമായി പുതിയ കരാറിലും താരം ഒപ്പിട്ടു.

2021വരെ നീണ്ടു നിൽക്കുന്ന കരാറിലാണ് താരം ഒപ്പു വെച്ചിരിക്കുന്നത്. ചെൽസിക്ക് ഒപ്പം രണ്ട് യൂത്ത് കപ്പ് കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ്. കഴിഞ്ഞ സീസണിൽ ഹൾ സിറ്റിയിലായിരുന്നു താരം ലോണിൽ കളിച്ചത്. രണ്ട് വർഷം മുമ്പ് ചെൽസിക്കായി സീനിയർ അരങ്ങേറ്റം നടത്തിയിട്ടുണ്ട് ഐന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version