Picsart 24 08 31 00 01 26 681

ചെൽസി താരം ട്രെവോ ചലോബയെ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി

ചെൽസിയിൽ നിന്ന് ട്രെവോ ചലോബയെ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി. ലോൺ അടിസ്ഥാനത്തിൽ ആണ് താരം പാലസിലേക്ക് പോകുന്നത്. ഇന്ന് തന്നെ താരം മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകും.

ഇസ്മായില സാർ, ചാഡി റിയാദ്, ഡെയ്‌ചി കമദ, ജെമിയ ഉമോലു എന്നിവർക്ക് ശേഷമുള്ള പാലസിന്റെ സീസണിലെ അഞ്ചാമത്തെ സൈനിംഗ് ആണിത്. 2022 നവംബറിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒരു പുതിയ ദീർഘകാല കരാറിൽ ഒപ്പുവെച്ച ചലോബ, പുതിയ സീസണിനായുള്ള ഹെഡ് കോച്ച് എൻസോ മറെസ്കയുടെ പദ്ധതികളിൽ താൻ ഇല്ലെന്ന് മനസ്സിലായതോടെ ക്ലബ് വിടാൻ താല്പര്യം അറിയിച്ചിരുന്നു.

ഒമ്പത് വയസ്സുള്ളപ്പോൾ ചെൽസിയിൽ ചേർന്ന താരമാണ് ചലോബ. ക്ലബ്ബിനായി ഇതുവരെ 80 തവണ കളിച്ചു. എല്ലാ മത്സരങ്ങളിലുമായി ആകെ അഞ്ച് ഗോളുകൾ നേടി.

അണ്ടർ 16 മുതൽ അണ്ടർ 21 വരെയുള്ള എല്ലാ പ്രായ ഗ്രൂപ്പുകളിലും അദ്ദേഹം ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു, പക്ഷേ സീനിയർ ടീമിനായി ഇതുവരെ കളിച്ചിട്ടില്ല.

Exit mobile version