Site icon Fanport

ചെൽസിയുടെ ആദ്യ സൈനിംഗ് പ്രഖ്യാപിച്ചു!

ഇംഗ്ലീഷ് യുവ സെന്റർ ബാക്ക് ടോസിൻ അഡറാബിയോയെ ചെൽസി സ്വന്തമാക്കി. താരത്തിന്റെ സൈനിംഗ് ചെൽസി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെൽസിയുടെ ഈ സമ്മർ വിൻഡോയിലെ ആദ്യ സൈനിംഗ് ആണ് ഇത്. ക്ലബ് വിട്ട സെന്റർ ബാക്ക് തിയാഗോ സിൽവക്ക് പകരക്കാരനായാണ് ചെൽസി ടോസിനെ കാണുന്നത്. ഈ കഴിഞ്ഞ സീസണിൽ ഫുൾഹാമിനായി ടോസിൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ചെൽസി 24 06 02 01 06 21 602

ഫുൾഹാമിലെ കരാർ അവസാനിച്ചതിനാൽ ഫ്രീ ഏജന്റായാണ് താരം ചെൽസിയിലേക്ക് എത്തുന്നത്‌. 26കാരനായ താരം അവസാന നാലു വർഷമായി ഫുൾഹാമിനൊപ്പം ഉണ്ട്. മുമ്പ് മാഞ്ചസ്റ്റർ സിറ്റിയുടെ താരമായിരുന്നു.വെസ്റ്റ് ബ്രോമിനായും ടോസിൻ കളിച്ചിട്ടുണ്ട്.

ഈ സീസൺ പ്രീമിയർ ലീഗിൽ 20 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകളും നേടിയിരുന്നു.

Exit mobile version