കൈസെദോ

മോയിസസ് കൈസെദോക്ക് ആയി ബ്രൈറ്റണും ആയി ചർച്ചകൾ നടത്താൻ ചെൽസി

ബ്രൈറ്റണിന്റെ ഇക്വഡോർ മധ്യനിര താരം മോയിസസ് കൈസെദോക്ക് ആയി ക്ലബും ആയി ചർച്ചകൾ നടത്താൻ ഒരുങ്ങി ചെൽസി. നിലവിൽ താരവും ആയി വ്യക്തിഗത കരാറിൽ ചെൽസി ധാരണയിൽ എത്തിയിട്ടുണ്ട്. അതേസമയം നേരത്തെ ബ്രൈറ്റൺ ചോദിച്ച തുക അധികം ആണ് എന്ന് നിലപാട് ചെൽസി എടുത്തിരുന്നു.

ജനുവരിയിൽ ആഴ്‌സണലും താരത്തിന് ആയി 70 മില്യൺ യൂറോയുടെ തുക സമർപ്പിച്ചിരുന്നു. താരത്തെ ക്ലബ് വിൽക്കാൻ അനുവദിക്കും എന്നു നേരത്തെ പരിശീലകൻ ഡി സെർബി പറഞ്ഞിരുന്നു. എന്നാൽ താരത്തിന് ആയി വലിയ തുക തന്നെയാവും അവർ ആവശ്യപ്പെടുക. റൈസിനെ സ്വന്തമാക്കുന്നതിൽ നിന്നു പിന്മാറിയ മാഞ്ചസ്റ്റർ സിറ്റിക്ക് പിറകെ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിന് ആയി രംഗത്തേക്ക് വരും എന്നാണ് സൂചന.

Exit mobile version