സാഞ്ചസിനെ റാഞ്ചാൻ ചെൽസി

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അലക്സി സാഞ്ചസാണ് ബ്രിടീഷ് മാധ്യമങ്ങളിലെ സ്പോർട്സ് പേജ്കളിലെ താരം. ആഴ്സണലിന്റെ മുന്നേറ്റ നിരയിലെ മിന്നുന്ന പ്രകടനത്തേക്കാളേറെ സീസൺ അവസാനം സാഞ്ചസ് ആർസെനൽ വിട്ടേക്കും എന്ന സൂചനകളാണ് താരത്തെ വാർത്തകളിൽ ഇടം പിടിച്ചത്. തന്റെ ആഴ്സനൽ കരാറിൽ ഒരു വർഷം കൂടെ ബാക്കിയുണ്ടെങ്കിലും നിലവിലെ സ്ഥിതിയിൽ സാഞ്ചസ് ഗണ്ണേഴ്സിൽ തുടരാനുള്ള സാധ്യത വിരളമാണ്. ഇതിനിടയിൽ സ്വന്തം നാടായ ചിലിയിൽ മാധ്യമപ്രവർത്തകരെ കണ്ട സാഞ്ചസ് തനിക് ലണ്ടനിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും പക്ഷെ അത് കൂടുതൽ സ്വപ്നങ്ങളും വിജയ തീഷ്ണതയുമുള്ള ക്ലബ് ആവണമെന്നും സൂചിപ്പിച്ചത് സാഞ്ചസ് ചെൽസിയിൽ കളിക്കാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്നു എന്നാണ് ബ്രിടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അന്റോണിയോ കൊണ്ടേക്ക് കീഴിൽ മികച്ച പ്രകടനം നടത്തുന്ന ചെൽസി അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ലക്ഷ്യമാക്കി നിലവിലെ ടീമിൽ  കാര്യമായ അഴിച്ചു പണിക്ക് ഒരുങ്ങുകയാണ്. ഈ സീസൺ അവസാനതോടെയുള്ള ട്രാൻസ്ഫർ മാർക്കറ്റിൽ അന്റോണിയോ കൊണ്ടേയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് സാഞ്ചസിനെ ചെല്സിയിലെത്തിക്കുക എന്നതാണ് എന്ന് അറിയുന്നു. ആഴ്സണലിൽ അത്ര തൃപ്തനല്ലാത്ത സാഞ്ചസിനെ ചെൽസിയിൽ എത്തിക്കാൻ ക്ലബ് വേണ്ടതെല്ലാം ചെയ്യും, പ്രത്യേകിച്ചും സാചെസിന്റെ പ്രീമിയർ ലീഗ് പരിച്ചയസമ്പത്ത് കൂടെ കണക്കിലെടുക്കുമ്പോൾ. പക്ഷെ തങ്ങളുടെ പ്രധാന എതിരാളിയായ ചെല്സിയിലേക്ക് ഒരു സൂപ്പർ താരത്തെ വിൽക്കാൻ ആഴ്സനൽ തയ്യാറാവുമോ എന്ന് കണ്ടറിയേണ്ടതാണ്.

ഹാസാർഡിനെ നിലനിർത്തുകയും സാഞ്ചസിനെ ടീമിലെത്തിക്കുകയും ചെയാനായാൽ സമാനകളില്ലാത്ത ആക്രമണ നിരയുമായാകും ചെൽസി അടുത്ത സീസണിൽ കാളത്തിലിറങ്ങുക. നേരത്തെ റയൽ മാഡ്രിഡ് താരം മൊറാട്ടയെ ലക്ഷ്യമിട്ടിരുന്ന ചെൽസി ഇപ്പോൾ ലുകാകുവിനെ ടീമിലെത്തിക്കാനും ശ്രമം നടത്തുന്നുണ്ട്. അങ്ങിനെയെങ്കിൽ ഈ സീസൺ അവസാനത്തോടെ ഡിയഗോ കോസ്റ്റ ചെൽസി വിട്ടേക്കും.

Previous articleക്രമാറിക്കിന്റെ ഇരട്ട ഗോളിൽ ഹോഫെൻഹെയിമിന് തകർപ്പൻ ജയം
Next articleവിടവാങ്ങും മുമ്പ് വിധിയെഴുത്ത് നടത്താന്‍ ഗുജറാത്ത് ലയണ്‍സ്