Site icon Fanport

ചെൽസി പിന്മാറി; മാനുവൽ ഉഗാർതെ പിഎസ്ജിയിലേക്ക് അടുക്കുന്നു

സ്പോർട്ടിങ് ലിസ്ബണിൽ നിന്നും മാനുവൽ ഉഗാർതെയെ എത്തിക്കാനുള്ള നീക്കത്തിൽ നിന്നും ചെൽസി പിന്മാറി. താരത്തിന് വേണ്ടി ഓഫർ ചെയ്തതിൽ നിന്നും കൂടുതൽ തുക മുടക്കാൻ ചെൽസി ആഗ്രഹിക്കാത്തതാണ് കൈമാറ്റ നീക്കത്തിൽ നിന്നും പിന്മാറാൻ കാരണമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉഗാർതെയുടെ റിലീസ് ക്ലോസിലും ഉയർന്ന തുക നൽകാൻ ചെൽസി തയ്യാറാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അതിലും ഉയർന്ന കൈമാറ്റ തുകയും സാലറിയുമായി പിഎസ്ജി താരത്തിന് പിറകെ തന്നെ ഉണ്ടായിരുന്നു.
20230605 123132
ഉഗാർതെക്കും ചെൽസിയിലേക്ക് ചേക്കേറാൻ താല്പര്യമുണ്ടായിരുന്നെങ്കിലും സ്പോർട്ടിങ്ങുമായി കൈമാറ്റ തുകയിൽ ധാരണയിൽ എത്താൻ ചെൽസിക്ക് ആയില്ല എന്നാണ് നിലവിലെ സൂചന. ഇതോടെ ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്തേക്ക് ടീം ആദ്യമേ കണ്ടു വെച്ച ബ്രൈറ്റൺ താരം മോയ്സെസ് കൈസെഡോയെ എത്തിക്കുന്നതിൽ മാത്രമാകും ചെൽസിയുടെ ശ്രദ്ധ. ജനുവരി മുതൽ താരത്തിനായി ശ്രമം നടത്തുന്ന ചെൽസി എത്രയും പെട്ടെന്ന് ഈ കൈമാറ്റം പൂർത്തിയാക്കാൻ ആവും ഇനി ശ്രമിക്കുക. മധ്യനിരയിൽ കോവാസിച്ച്, മൗണ്ട്, കാന്റെ തുടങ്ങിയവർ ടീം വിടുമെന്ന സൂചനകൾക്കിടെ പകരക്കാരെ എത്തിക്കാനുള്ള ശ്രമത്തിൽ ആവും ഇനി ചെൽസി.

Startup United vs Digital University Kerala -A  (Phase 1 - Knockout) - Raviz Prathidhwani7s

Exit mobile version