Site icon Fanport

ചെൽസി പർച്ചേഴ്സ് തുടരുന്നു!! പെഡ്രോ നെറ്റോയെയും സ്വന്തമാക്കി

ഈ ട്രാൻസ്ഫർ വിൻഡോയിൽ എല്ലാ ടോപ് ക്ലബുകളും താരങ്ങളെ സൈൻ ചെയ്യാൻ പ്രയാസപ്പെടുമ്പോൾ ചെൽസി ട്രാൻസ്ഫർ തുടരുകയാണ്. പുതുതായി വോൾവർഹാംപ്‌ടൺ വാണ്ടറേഴ്‌സ് ഫോർവേഡ് പെഡ്രോ നെറ്റോയെ ആണ് ചെൽസി സ്വന്തമാക്കുന്നത്. ഇതിനായി ചെൽസിയുൻ വോൾവ്സും തമ്മിൽ കരാർ ധാരണയിൽ എത്തി. 63 മില്യൺ യൂറോയുടെ (54 മില്യൺ പൗണ്ട്) ട്രാൻസ്ഫർ ഫീ നൽകിയാകും ചെൽസി താരത്തെ സ്വന്തമാക്കുന്നത്.

Picsart 24 08 09 19 39 49 486

പോർച്ചുഗൽ വിംഗർ നാളെ മെഡിക്കൽ പൂർത്തിയാക്കും. 2019 മുതൽ വോൾവ്സിനൊപ്പം ഒപ്പം ഉള്ള താരമാണ് നെറ്റോ. രണ്ട് ബിഡുകൾ നിരസിച്ചതിന് ശേഷം ചെൽസി ഒടുവിൽ വോൾവ്‌സുമായി ചെൽസി ഒരു കരാറിൽ എത്തുന്നത്.

135 മത്സരങ്ങൾ ഇതുവരെ വോൾവ്സിനായി കളിച്ച താരം 14 ഗോളുകൾ അവർക്കായി നേടിയിട്ടുണ്ട്. വോൾവ്സിൽ വരും മുമ്പ് ലാസിയോക്ക് ആയാണ് നെറ്റോ കളിച്ചത്.

Exit mobile version