Site icon Fanport

ചെൽസി നിർത്തുന്നില്ല!! മാഞ്ചസ്റ്റർ സിറ്റിയുടെ പാൽമറിനെയും സ്വന്തമാക്കി

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിലും ചെൽസിക്ക് വിശ്രമം ഇല്ല. ഒരു വലിയ സൈനിംഗ് കൂടെ ചെൽസി പൂർത്തിയാക്കി. മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരമായ കോൾ പാൽമറിനെ ആണ് ചെൽസി സ്വന്തമാക്കിയത്. 45 മില്യൺ പൗണ്ട് ചെൽസി പാൽമറിനായി നൽകും.ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് ആയിരുന്നു ചർച്ചകൾ ആരംഭിച്ചത്. മണിക്കൂറുകൾ കൊണ്ട് ചർച്ച വിജയിച്ചു.

ചെൽസി 23 08 30 16 26 24 128

21കാരനായ താരം മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറവായതിനാൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പാൽമർ ക്ലബ് വിടാൻ ആഗ്രഹിക്കുക ആണെങ്കിൽ അതിന് അനുവദിക്കും എന്ന് സിറ്റി പരിശീലകൻ പെപ് അടുത്തിടെ പറഞ്ഞിരുന്നു.

ഈ സീസൺ കമ്മ്യൂണിറ്റി ഷീൽഡിൽ ഗോളടിച്ചു കൊണ്ട് മികച്ച രീതിയിലാണ് പാൽമർ തുടങ്ങി. ചെൽസി ഒരു വലിയ ഓഫർ സമർപ്പിച്ചാൽ മാത്രമെ സിറ്റി താരത്തെ വിൽക്കാൻ സാധ്യതയുള്ളൂ. 2010 മുതൽ പാൽമർ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. 2019ൽ സിറ്റിക്കായി സീനിയർ അരങ്ങേറ്റവും നടത്തി. ഇതുവരെ 19 സീനിയർ മത്സരങ്ങൾ സിറ്റിക്ക് ആയി കളിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് യുവടീമുകളിൽ സജീവ സാന്നിദ്ധ്യമായ പാൽമർ ഇംഗ്ലണ്ട് അണ്ടർ 21 ടീം യൂറോ കപ്പ് നേടിയപ്പോൾ ആ ടീമിൽ ഉണ്ടായിരുന്നു.

Exit mobile version