ഒരു ചെൽസി താരം കൂടെ ലോണിൽ

ചെൽസിയുടെ ഒരു താരം കൂടെ ലോണിൽ പോകും. ഡിഫൻഡർ കെന്നെത്ത് ഒമേറുവോ ആണ് പുതിയ ലോൺ കരാറിൽ എത്തിയിരിക്കുന്നത്. സ്പാനിഷ് ക്ലബായ ലെഗാനെസ് ആണ് ഒമേറുവോയെ ഒരു വർഷത്തെ ലോണിൽ സ്വന്തമാക്കിയിരിക്കുന്നത്. സെൻട്രൽ ഡിഫൻഡറായും റൈറ്റ് ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ് ഒമേറുവോ.

കഴിഞ്ഞ സീസണിൽ തുർക്കിഷ് ക്ലബായ കസിമ്പാസയിലായിരുന്നു താരം ലോണിൽ കളിച്ചത്. തുർക്കിഷ് ലീഗ് 28 മത്സരങ്ങൾ താരം കളിച്ചിരുന്നു. കസിമ്പാസിനായുള്ള പ്രകടനം നൈജീരിയയുടെ ലോകകപ്പ് ടീമിലും താരത്തെ എത്തിച്ചു. റഷ്യയിൽ രണ്ട് മത്സരം താരം കളിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial