ചെൽസി മിഡ്ഫീൽഡിന് ഇനി ഇരട്ടി കരുത്ത്, സൗൾ നിഗ്വസും എത്തുന്നു

Img 20210831 225847

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ചെൽസി ഒരു വലിയ ട്രാൻസ്ഫർ കൂടെ പൂർത്തിയാക്കി. സ്പാനിഷ് മിഡ്ഫീൽഡറായ സൗളിനെ ആണ് ചെൽസി സ്വന്തമാക്കിയത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ താരം ഈ സമ്മറിൽ ക്ലബ് വിടാൻ നേരത്തെ തീരുമാനിച്ചിരുന്ന. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് താരം പറഞ്ഞിരുന്നു. 26കാരനായ താരം ചെൽസിയിൽ തുടക്കത്തിൽ ലോണിൽ ആണ് എത്തുന്നത്.

അടുത്ത സമ്മറിൽ ചെൽസി താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കും. സൗൾ ലണ്ടണിലേക്ക് പുറപ്പെട്ടതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും സൗളിനായി ശ്രമിച്ചിരുന്നു. മധ്യനിരയിൽ കാന്റെ, ജോർഗീനോ എന്നിവർ ഒക്കെ ഉള്ള ചെൽസിക്ക് സൗൾ കൂടെ എത്തുന്നതോടെ ഇരട്ടി കരുത്താകും. സ്പാനിഷ് താരം 2008 മുതൽ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ഉണ്ട്. മാഡ്രിഡ് ക്ലബിനൊപ്പം 6 കിരീടവും നേടി. സ്പെയിൻ ദേശീയ ടീമിന്റെയും ഭാഗമാണ്.

Previous articleബാഴ്സലോണയോട് തെറ്റിപിരിഞ്ഞ യുവതാരം ലൈപ്സിഗിൽ
Next articleറെയ് മനാജ് ബാഴ്സലോണ വിട്ടു