Picsart 24 08 16 11 36 37 981

ചെൽസിയുടെ യുവ മധ്യനിര താരം ലെസ്‌ലി ഉഗോചുകുവുവിനെ സൗതാമ്പ്ടൺ സ്വന്തമാക്കും

ചെൽസിയുടെ യുവ മധ്യനിര താരം ലെസ്‌ലി ഉഗോചുകുവുവിനെ സൗതാമ്പ്ടൺ സ്വന്തമാക്കും. താരത്തെ ലോണിൽ സൈൻ ചെയ്യാൻ സതാംപ്ടൺ ചെൽസിയുമായി ധാരണയിൽ എത്തിയിട്ടുണ്ട്. ലോണിന് അവസാനം താരത്തെ വാങ്ങാനുള്ള ഓപ്ഷൻ ഡീലിൽ ഉണ്ടാകില്ല. ചെൽസി വലിയ ഭാവി പ്രവചിക്കുന്ന താരമാന് ഉഗോചുകു.

കഴിഞ്ഞ വർഷം ഫ്രഞ്ച് ക്ലബായ റെന്നെയിൽ നിന്നായിരുന്നു മിഡ്ഫീൽഡർ ചെൽസിയിൽ എത്തിയത്. 20 വയസ്സുള്ള മിഡ്ഫീൽഡറെ 27.5 മില്യൺ യൂറോയ്ക്ക് (23.5 മില്യൺ) ആയിരുന്നു ചെൽസി സ്വന്തമാക്കിയത്‌. ഏഴ് വർഷത്തെ കരാർ താരത്തിന് ചെൽസിയിൽ ഉണ്ട്. കഴിഞ്ഞ സീസണിൽ 13 ഫസ്റ്റ്-ടീം മത്സരങ്ങൾ കളിച്ചു. ഡിസംബറിൽ പരിക്കേറ്റത് കാരണം ബാക്കി സീസൺ ഉഗോചുകുവിന് നഷ്ടമായിരുന്നു.

Exit mobile version