Site icon Fanport

ചെൽസി ഗോൾ കീപ്പർ കെപയ്ക്ക് വേണ്ടി ബയേൺ രംഗത്ത്

ബയേൺ മ്യൂണിക്ക് ഒരു ഗോൾ കീപ്പർക്ക് ആയുള്ള അന്വേഷണം തുടരുകയാണ്. ഇപ്പോൾ അവർ ചെൽസിയുടെ ഗോളി ആയ കെപയിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ്.  യാൻ സോമ്മർ ഇന്റർ മിലാനിലേക്ക് പോയതോടെ ഒരു ഗോൾ കീപ്പർ ഇല്ലാത്ത അവസ്ഥയിലാണ് ബയേൺ. അവർ ബ്രെന്റ്ഫോർഡ് കീപ്പർ ഡേവിഡ് റയക്ക് ആയി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും റയ ഇപ്പോൾ ആഴ്സണലിൽ എത്തിയിരിക്കുകയാണ്

കെപ 23 08 09 16 31 51 983

കെപാ അരിസാബലാഗയും ബയേണും ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. തോമസ് ടൂഷലും കെപയെ എത്തിക്കാൻ ആണ് ആഗ്രഹിക്കുന്നത്. മുമ്പ് ടൂഷൽ കെപക്ക് ഒപ്പം ചെൽസിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്പാനിഷ് താരം മ്യൂണിക്കിലേക്ക് മാറാൻ തയ്യാറാണ്. കെപയെ ലോണിൽ സൈൻ ചെയ്യാൻ ആണ് ബയേൺ ആഗ്രഹിക്കുന്നത്.

28കാരനായ താരം ഇത്തവണ ചെൽസിയിൽ ഒന്നാം നമ്പർ ആകാൻ സാധ്യതയില്ല. 2018 മുതൽ കെപ ചെൽസിക്ക് ഒപ്പം ഉണ്ട്.

Exit mobile version