ഡാനിലോയ്ക്ക് വേണ്ടി വലവിരിച്ച് യുവന്റസും ചെൽസിയും

- Advertisement -

റയൽ മാഡ്രിഡിന്റെ റൈറ്റ് ബാക്ക് ഡാനിലൊയ്ക്ക് വേണ്ടി ചെൽസിയയും യുവന്റസും. ബ്രസീലിയൻ താരത്തെ തങ്ങളോടൊപ്പം ചേർക്കാനാണ് ഇറ്റാലിയൻ ചാമ്പ്യന്മാരും പ്രീമിയർ ലീഗ് ചാമ്പ്യന്മാരും മൽസരിക്കുന്നത്. റയലിലെ സീസൺ ഡാനിലോയ്ക്ക് ഉയർച്ചയും താഴ്ചയും സമ്മാനിച്ചു. ഈ സീസണിൽ അനേകം വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിരുന്നു ഈ ബ്രസീലിയൻ താരത്തിന് . കോപ്പ ഡെൽ റേയിൽ സെൽറ്റ വിഗോക്ക് എതിരെയുള്ള മത്സരങ്ങൾ ഉൾപ്പടെ വരുത്തിയ പിഴവുകൾ ബ്രസീലിയൻ താരത്തിന് വില്ലൻ പരിവേഷം സമ്മാനിച്ചിരുന്നു. എന്നാൽ വൈകാതെ തന്നെ ലോസ് ബ്ലാങ്കോസിന്റെ പ്രതിരോധത്തിന്റെ കുന്തമുനയായി തിരിച്ചു വരാൻ ഡാനിലോയ്ക്ക് സാധിച്ചു.

റയൽ മാഡ്രിഡ് ഒഫീഷ്യൽ ആയി പ്രതികരിച്ചിട്ടില്ലെങ്കിലും 35 മില്ല്യൺ യൂറോ നൽകിയാൽ ഡാനിലോയെ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. റയലിലും വേൾഡ് കപ്പിനായുള്ള ബ്രസീൽ ടീമിലും സ്ഥാനമുറപ്പിക്കാനുള്ള ശ്രമങ്ങൾ ഡാനിലോ നടത്തിക്കൊണ്ടിരിക്കുമ്പോളാണ് വമ്പൻ ടീമുകളുടെ ഓഫർ തേടിയെത്തിയിരിക്കുന്നത്. എന്തായാലും ഇരു ടീമുകളുടേയും പ്രതിരോധനിര ശക്തമാക്കാൻ ഡാനിലോയുടെ വരവ് സഹായിക്കുമെന്നതുറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement