Picsart 24 06 30 19 11 19 942

ഡ്യൂസ്ബറി-ഹാളിനെ ചെൽസി സ്വന്തമാക്കി

ലെസ്റ്റർ സിറ്റിയുടെ യുവതാരം ഡ്യൂസ്ബറി-ഹാളിനെ സൈൻ ചെയ്യാൻ ആയി ചെൽസി കരാർ ധാരണയിൽ. 30 മില്യൺ ട്രാൻസ്ഫർ തുകയായി ഡ്യൂസ്ബറി ഹാളിനായി ചെൽസി നൽകും. 25-കാരൻ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2030 വരെയുള്ള കരാർ താരം ചെൽസിയിൽ ഒപ്പുവെക്കും.

ലെസ്റ്റർ സിറ്റിയിൽ 2027വരെയുള്ള കരാർ ഡ്യൂസ്ബറി ഹാളിന് ഉണ്ടയിരുന്നു. കഴിഞ്ഞ സീസണിലെ ചാമ്പ്യൻഷിപ്പ് ജേതാക്കളായി പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ലെസ്റ്റർ സിറ്റി ഡ്യൂസ്ബറിയെ ടീമിൽ നിലനിർത്താൻ ആഗ്രഹിച്ചു എങ്കിലും താരം ക്ലബ് വിടണം എന്ന് ആവശ്യപ്പെട്ടതോടെ ക്ലബിന്റെ പ്രതീക്ഷകൾ നശിച്ചു.

മുൻ ലെസ്റ്റർ പരിശീലകൻ എൻസോ മരെസ്കയാണ് ചെൽസിയുടെ ഇപ്പോഴത്തെ ചെൽസി കോച്ച് എന്നത് ട്രാൻസ്ഫറിൽ സ്വാധീനമുണ്ടാക്കി. മിഡ്‌ഫീൽഡർ കഴിഞ്ഞ സീസണിൽ ലെസ്റ്ററിനായി 49 മത്സരങ്ങൾ കളിച്ചു, 12 ഗോളുകൾ നേടിയിരുന്നു.

Exit mobile version