Picsart 24 08 26 10 32 05 660

ചെൽസി ഗോൾകീപ്പർ കെപയെ ബോണ്മത് സ്വന്തമാക്കും

ചെൽസി ഗോൾ കീപ്പർ കെപയെ പ്രീമിയർ ലീഗ് ക്ലബായ ബോണ്മത് സ്വന്തമാക്കും. ചെൽസിയിൽ നിന്നു ഒരു വർഷത്തെ ലോണിൽ ആണ് കെപ ബോണ്മതിൽ ചേരുക. ഇന്ന് താരം ബോണ്മതിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ലോണിന് ശേഷം താരത്തെ സ്വന്തമാക്കാനുള്ള വ്യവസ്ഥ കരാറിൽ ഉണ്ടാകില്ല. അതിനാൽ തന്നെ സീസൺ കഴിഞ്ഞാൽ താരം ചെൽസിയിൽ തിരിച്ചെത്തും. കഴിഞ്ഞ സീസണിൽ കെപ റയൽ മാഡ്രിഡിൽ ആയിരുന്നു ലോണിൽ കളിച്ചിരുന്നത്‌. 2018 മുതൽ ചെൽസിയിൽ ഉള്ള താരമാണ് കെപ‌

Exit mobile version