Picsart 23 08 17 18 09 49 178

നൊ പറയാൻ പറ്റാത്ത വൻ ഓഫർ!! ചെൽസി യുവതാരം ഹാളിനെ ന്യൂകാസിലിന് വിൽക്കും

ചെൽസിയുടെ യുവ ഫുൾബാക്ക് ലൂയിസ് ഹാളിനെ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കുന്നു. ലെഫ്റ്റ് ബാക്കിനെ വിൽക്കാൻ ചെൽസി ആഗ്രഹിച്ചിരുന്നില്ല. ഹാളിന്റെ കരാർ പുതുക്കി താരത്തെ ലോണിൽ അയക്കുക ആയിരുന്നു ചെൽസിയുടെ ഉദ്ദേശം എന്നാൽ ന്യൂകാസിൽ സമർപ്പിച്ച വമ്പൻ ഓഫറിനു മുന്നിൽ ചെൽസിക്ക് നോ പറയാൻ ആകില്ലായിരുന്നു.

£28 മില്യന്റെ ഓഫർ ആണ് ചെൽസിക്ക് മുന്നിൽ ന്യൂകാസിൽ വെച്ചത്. 18കാരന് ഇത്ര നല്ല ഓഫർ ചെൽസി പ്രതീക്ഷിച്ചിരുന്നില്ല. 2012 മുതൽ താരം ചെൽസിക്ക് ഒപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ ചെൽസിക്ക് ആയി അരങ്ങേറ്റം കുറിച്ച് താരം 9 മത്സരങ്ങൾ സീനിയർ ടീമിനായി കളിച്ചിരുന്നു. ആരാധരുടെ ഇഷ്ടവും താരം സമ്പാദിച്ചിരുന്നു.

ഇംഗ്ലണ്ടിന്റെ യൂത്ത് ടീമുകളിലെ സ്ഥിര സാന്നിദ്ധ്യനാണ് ഹാൾ. ഇംഗ്ലീഷ് അണ്ടർ 21 ടീമിലെ താരമാണ് ഇപ്പോൾ. കഴിഞ്ഞ വർഷം ചെൽസിയുടെ അക്കാദമി പ്ലയർ ഓഫ് ദി ഇയറും ആയിരുന്നു.

Exit mobile version