ചെൽസി ഫോർവേഡ് വലൻസിയയിൽ

ചെൽസി ഫോർവേഡ് മിച്ചി ബത്ശുവായി ഒരു വർഷത്തെ ലോണിൽ സ്പാനിഷ് ക്ലബായ വലൻസിയയിൽ കളിക്കും. പുതിയ കോച്ച് സാരിയുടെ കീഴിൽ അവസരങ്ങൾ കുറയുമെന്ന് കണ്ടാണ് താരം വലൻസിയയിലേക്ക് മാറിയത്. ചെൽസി നിരയിൽ ഇത്തവണയും മൊറാട്ട തന്നെയാവും ആക്രമണം നയിക്കുക എന്നതും ഇതോടെ ഉറപ്പായി. മൊറാട്ടയെ കൂടാതെ ജിറൂദും യുവ താരം ടാമി അബ്രഹാമുമാണ് ചെൽസിയിൽ നിലവിലുള്ള ഫോർവേഡുകൾ.

കഴിഞ്ഞ സീസണിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ജിറൂദ് ചെൽസിയിൽ എത്തിയതോടെ ബത്ശുവായി ലോണിൽ ഡോർട്മുണ്ടിൽ എത്തുകയായിരുന്നു. ഡോർട്മുണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം ബെൽജിയം ടീമിന്റെ കൂടെ റഷ്യൻ ലോകകപ്പിലും കളിച്ചിരുന്നു. കൊണ്ടേക്ക് കീഴിൽ ചെൽസി പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ വെസ്റ്റ് ബ്രോമിനെതിരെ നിർണായക ഗോൾ നേടിയതും  ബത്ശുവായി ആയിരുന്നു.

2016ൽ 33മില്യൺ പൗണ്ടിനാണ് താരം മാർസെയിൽ നിന്ന് ചെൽസിയിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version