ചെൽസിയുടെ നഥാൻ അകെ ബേൺമൗത്തിലേക്ക്

- Advertisement -

ചെൽസി പ്രതിരോധ നിര താരം നഥാൻ അകെ ബേൺമൗത്തിൽ ചേരും. ഏകദേശം 20മില്യൺ പൗണ്ട് തുകയ്ക്കാണ് 22കാരനായ ഈ യുവ ഡിഫന്റർ ബേൺമൗത്തിൽ എത്തുന്നത്.

കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിയിൽ ബേൺമൗത്തിൽ ലോൺ അടിസ്ഥാനത്തിൽ ചേർന്ന നഥാൻ അകെ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചിരുന്നത്. ബേൺമൗത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജനുവരി മാസത്തോടെ ചെൽസി മാനേജർ അന്റോണിയോ കൊണ്ടേ നഥാൻ അകെയെ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് തിരികെ വിളിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലും ബേൺമൗത്ത് ഈ ചെൽസി ഡിഫന്ററെ ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും ചെൽസി ബിഡ് തഴയുകയായിരുന്നു.

ബൈബാക് ക്ലോസോടെയാണ് നഥാൻ ആകെയെ ചെൽസി ബേൺമൗത്തിലേക്ക് അയച്ചിട്ടുള്ളത്. ബേൺമൗത്തിൽ ഈ പ്രതിരോധ നിര താരം മികച്ച പ്രകടനം തുടരുകയാണ് എങ്കിൽ ചെൽസിക്ക് തിരികെ വാങ്ങാവുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement