20240605 092212

ചെൽസിയുടെ കോണർ ഗലഹറിനെ സ്വന്തമാക്കാൻ ആസ്റ്റൺ വില്ല ശ്രമം

ആസ്റ്റൺ വില്ല ചെൽസിയുടെ യുവതാരം കോണർ ഗാല്ലഹറിനെ സൈൻ ചെയ്യാൻ സാധ്യത. ഇതിനായുള്ള പ്രാഥമിക ചർച്ചകൾ ആസ്റ്റൺ വില്ല ആരംഭിച്ചതായി ദി അത്ലെറ്റിക് റിപ്പോർട്ട് ചെയ്യുന്നു. താരം ക്ലബ് വിടാൻ തയ്യാറാകുമോ എന്ന് വ്യക്തമല്ല.

ഗാലഹർ തൻ്റെ കരാറിൻ്റെ അവസാന 12 മാസത്തിൽ ആണ് ഇപ്പോൾ ഉള്ളത്. ചാമ്പ്യൻസ് ലീഗ് യോഗ്യത ആദ്യമായി നേടിയ വില്ല ഇപ്പോൾ അവരുടെ സ്ക്വാഡ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലണ്. നിരവധി വലിയ സൈനിംഗുകൾക്ക് ആയുള്ള ചുവടുകൾ ആസ്റ്റൺ വില്ല അണിയറയിൽ നടത്തുന്നുണ്ട്.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ 37 മത്സരങ്ങൾ കളിച്ച 24കാരൻ 5 ഗോളും 7 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 2008 മുതൽ ചെൽസിക്ക് ഒപ്പം ഉള്ള താരമാണ് ഗാലഹർ.

Exit mobile version