കോമനുവേണ്ടി വലയെറിഞ്ഞ് ചെൽസിയും സിറ്റിയും

- Advertisement -

ബവേറിയന്മാരുടെ വിങ്ങർ ബോയ് കിങ്സ്ലി കോമനു വേണ്ടി പണം വാരിയെറിയുകയാണു ഇംഗ്ലീഷ് ടീമുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും. യുവന്റസിൽ നിന്നും ലോൺ ഡീലിൽ ബയേണിൽ എത്തിയ കോമന്റെ കോൺട്രാക്റ്റ് ഏപ്രിൽ 30തിനു അവസാനിക്കാൻ ഇരിക്കുകയാണു. 20കാരനായ കോമനുവേണ്ടി 52 മില്ല്യൺ യൂറോ മുടക്കാൻ സിറ്റി തയ്യാറായി എന്നാണു ഒടുവിൽ കിട്ടുന്ന വാർത്ത. അത്രയും തന്നെ തുക സിറ്റി മുടക്കാൻ തയ്യാറാണെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നു. ഫ്രെഞ്ച്കാരനായ കിങ്സ്ലി കോമൻ യുവന്റസിനു മുൻപേ പിഎസ്ജിയിൽ ആണ് കളിച്ചിരുന്നത്. ഫ്രാൻസിലും ഇറ്റലിയിലും ജെർമ്മനിയിലും കോമൻ ലീഗ് ടൈറ്റിൽ വിജയം നേടിയിട്ടുണ്ട്. ബയേണിനു 20‌ മില്ല്യൺ യൂറോ മുടക്കി കോമനെ നിലനിർത്താൻ സാധിക്കും. എന്നാൽ ഈ ഡീലിൽ നിന്നും ഒഴിവാകനുള്ള പവർ കിങ്സ്ലിക്ക് ഉണ്ട്. കോമനെ ടീമിലേക്കെത്തിക്കാൻ അന്റൊണിയോ കാണ്ടെ നന്നായി പരിശ്രമിക്കുന്നുണ്ട്. ബയേണിൽ കോമൻ തുടരണമെന്നാണു ക്ലബ്ബ് ആഗ്രഹിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് കാൾ ഹെയിൻസ് രെമനിഗ്ഗെ അറിയിച്ചത്. ബവേറിയന്മാർക്ക് വേണ്ടി കോമൻ ഈ സീസണിൽ 16 അപ്പിയറൻസുകളിൽ നിന്നായി രണ്ട് ഗോളുകൾ നേടി.

Advertisement