Picsart 24 02 02 10 24 42 190

ചെൽസി യുവതാരം അർമാണ്ടോ ബ്രോഹയെ ഫുൾഹാം സൈൻ ചെയ്തു

സീസണിൻ്റെ അവസാനം വരെ നീണ്ടു നില്ല്കുന്ന ഒരു ലോൺ കരാറിൽ ചെൽസി സ്‌ട്രൈക്കർ അർമാൻഡോ ബ്രോഹയെ ഫുൾഹാം സൈൻ ചെയ്തു‌. 22-കാരന് ചെൽസിയിൽ അവസരങ്ങൾ കുറവായതിനാലാണ് ക്ലബ് വിടുന്നത്. ലോണിന് അവസാനം താരത്തെ ഫുൾഹാമിന് സ്വന്തമാക്കാൻ ആകുന്ന വ്യവസ്ഥകൾ ഒന്നും കരാറിൽ ഇല്ല. താരം ലോൺ കഴിഞ്ഞ് ചെൽസിയിലേക്ക് തന്നെ തിരികെയെത്തും.

ഡച്ച് ടീമായ വിറ്റെസ്സെയിലും സതാംപ്ടണിലും മുമ്പ് ബ്രോഹ ലോണിൽ കളിച്ചിട്ടുണ്ട്. അവിടെയൊക്കെ തിളങ്ങാനും ആയിരുന്നു. ചെൽസിക്ക് ഒപ്പം അണ്ടർ 9 ലെവൽ മുതൽ ഉള്ള താരമാണ് ബ്രോഹ.

“ഇത് നീക്കം അതിശയകരമായി തോന്നുന്നു. ഇവിടെ വന്നതിൽ എനിക്ക് സന്തോഷമുണ്ട്, കളിക്കാരെയും മാനേജരെയും കാണാനും ആരാധകർക്ക് മുന്നിൽ കളിക്കാനും എനിക്ക് കാത്തിരിക്കാനാവില്ല.” ബ്രോഹ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Exit mobile version