എവർട്ടന്റെ യുവതാരത്തിനായി ചെൽസിയുടെ 42 മില്യൺ ബിഡ്

Newsroom

20220815 022950
Download the Fanport app now!
Appstore Badge
Google Play Badge 1

എവർട്ടന്റെ യുവ ഫോർവേഡ് ആന്റണി ഗോർദന് വേണ്ടി ചെൽസി രംഗത്ത്. 21കാരനായ ഗോർദന് വേണ്ടി ചെൽസി 42 മില്യൺ യൂറോയുടെ ഒരു ബിഡ് സമർപ്പിച്ചതായും ആ ബിഡ് എവർട്ടൺ നിരസിച്ചതായും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ന്യൂകാസിൽ യുണൈറ്റഡ് ഗോർദനായി ശ്രമിച്ചപ്പോഴും എവർട്ടൺ താരത്തെ വിൽക്കാൻ തയ്യാറായിരുന്നില്ല.

റിച്ചാർലിസനെ വിൽക്കുകയും കാൾവട്ട് ലൂയിൻ പരിക്കേറ്റ് ചികിത്സയിലുമുള്ള ഈ അവസ്ഥയിൽ ഗോർദനെ കൂടെ വിറ്റാൽ എവർട്ടന്റെ അറ്റാക്ക് തീർത്തും ദുർബലമാകും. അതുകൊണ്ട് താരത്തെ വിൽക്കാനിപ്പോൾ എവർട്ടൺ തയ്യാറാകുന്നില്ല. എന്നാൽ 50 മില്യന്റെ ഓഫർ ചെൽസിയിൽ നിന്ന് വരികയാണെങ്കിൽ താരത്തെ വിൽക്കാൻ എവർട്ടൺ സമ്മതിച്ചേക്കും.

Story Highlight: Chelsea’s bid for Gordon rejected