Picsart 23 01 01 21 33 08 530

ചെൽസി ഡിഫെൻസിന് കരുത്തേക്കാൻ ബദിയഷിലെ എത്തുന്നു

മൊണാക്കോ പ്രതിരോധ താരം ബെനോയ്റ്റ് ബദിയഷിലെ ചെൽസിയിലേക്ക്. ഏകദേശം മുപ്പത്തിയെട്ടു മില്യൺ യൂറോയോളമാണ് യുവതാരത്തെ എത്തിക്കാൻ ചെൽസി മുടക്കുന്നത്. ആഡ് – ഓണുകൾ അടക്കമാണ് ഇത്. ഇരുപത്തിയൊന്നുകാരന്റെ മെഡിക്കൽ ടെസ്റ്റുകൾ അടുത്ത ദിവസത്തേക്ക് തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇതിന് ശേഷം എത്തും. ഏഴ് വർഷത്തെ ദീർഘകാല കരാറിൽ ആണ് താരത്തെ ചെൽസി എത്തിക്കുന്നത്.

മൊണാക്കോ യൂത്ത് ടീമിലൂടെ വളർന്ന താരമാണ് ബദിയാഷീൽ. പതിനേഴാം വയസിൽ സീനിയർ ടീമിൽ അരങ്ങേറി. ഇതുവരെ നൂറ്റിമുപ്പതോളം മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ഫ്രഞ്ച് ദേശിയ യൂത്ത് ടീമുകളിൽ കളിച്ചിട്ടുള്ള താരം സീനിയർ ടീമിന് വേണ്ടിയും അരങ്ങേറി. നേരത്തെ ന്യൂകാസിൽ താരത്തെ എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരിക്ക് മൂലം സാധിച്ചിരുന്നില്ല. ആറടി നാലിഞ്ചുകാരൻ ചെൽസി പ്രതിരോധത്തിന് കരുത്തേക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതേ സമയം ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച യുവതാരങ്ങൾ എത്തിക്കുന്നത് തുടരുകയാണ്. ഡേവിഡ് ഫോഫാന, ആന്ദ്രേ സാന്റോസ് എന്നിവരെ ചെൽസി ടീമിലേക്ക് എത്തിച്ചിരുന്നു.

Exit mobile version