മില്യണുകൾ വാരിയെറിഞ്ഞ് ചെൽസി, 80 മില്യണ് മൊറാത്ത സ്റ്റാംഫോബ്രിഡ്ജിൽ

പ്രീമിയർ ലീഗ് ടൈറ്റിൽ നിലനിർത്താൻ ഒരുങ്ങുന്ന ചെൽസി, റയൽ മാഡ്രിഡിൽ നിന്നും ക്ലബ് റെക്കോർഡ് തുകക്ക് സ്പെയിൻ രാജ്യാന്തര താരം അൽവാരോ മൊറാത്തയെ സ്വന്തമാക്കി. ചെൽസിയുടെ ടാർഗറ്റ് ആയിരുന്ന റൊമേലു ലുകാകുവിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ സാഹചര്യത്തിലാണ് മൊറാത്തയെ ചെൽസി ടീമിൽ എത്തിച്ചത്. ചെൽസിയുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഈ വാർത്ത പുറത്തു വിട്ടത്.

24കാരനായ മൊറാത്തക്ക് വേണ്ടി ഏകദേശം 80മില്യൺ യൂറോയാണ് ചെൽസി മുടക്കുന്നത്. കഴിഞ്ഞ സീസണിൽ സിദാന്റെ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാതെ ഭൂരിഭാഗം സമയവും ബെഞ്ചിൽ ആയിരുന്നു മൊറാട്ടയുടെ സ്ഥാനം എങ്കിലും 26 മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ നേടാൻ മൊറാട്ടക്കായിരുന്നു. 2016ൽ യുവന്റസിൽ നിന്നും ബയ് ബാക്ക് ക്ളോസ് വഴിയാണ് മൊറാട്ട റയൽ മാഡ്രിഡിൽ എത്തിയത്.

കഴിഞ്ഞ ദിവസം സ്‌കൈ സ്പോർട്സ് റിപ്പോർട്ടർ ഡിമാർസിയോ മൊറാട്ട ചെൽസിയിലേക്ക് എന്ന് റിപ്പോട്ട് ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial