കിയെല്ലിനി ലോസ് ആഞ്ചെലെസിൽ എത്തി

Newsroom

Picsart 22 06 13 02 03 22 742
Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് മുൻ ക്യാപ്റ്റനായ കിയെല്ലിനി പുതിയ ക്ലബിൽ. താരം ലോസ് ആഞ്ചെലെസ് എഫ് സിയുടെ താരമായതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കിയെല്ലിനി രണ്ടു വർഷത്തെ കരാർ എൽ എൽ എഫ് സിയിൽ ഒപ്പുവെച്ചു. ഈ സീസണോടെ യുവന്റസിലെ കരാർ അവസാനിച്ചതിനാൽ ഫ്രീ ഏജന്റായാണ് കിയെല്ലിനി അമേരിക്കയിലേക്ക് പോയിരിക്കുന്നത്.

17 വർഷത്തെ യുവന്റസ് കരിയറിന് അവസാനം ഇട്ടു കൊണ്ടാണ് കിയെല്ലിനി അമേരിക്കയിലേക്ക് പോകുന്നത്. 2005 മുതൽ യുവന്റസ് ഡിഫൻസിൽ ഉള്ള താരമാണ് കിയെല്ലിനി. യുവന്റസിനൊപ്പം ഒമ്പതു സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്.