ചേമ്പേഴ്സ് ഇനി വില്ലൻ, ആസ്റ്റൺ വില്ല ശക്തരാകുന്നു

ആസ്റ്റൺ വില്ല അവരുടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ നാലാം സൈനിംഗ് പൂർത്തിയാക്കി. ആഴ്സണൽ താരം കാലം ചാമ്പേഴ്സ് ആണ് പുതുതായി വില്ലാ പാർക്കിൽ എത്തുന്നത്. സെന്റർ ബാക്കിലും റൈറ്റ് ബാക്കിലും കളിക്കാൻ കഴിയിന്ന വെർസറ്റൈൽ പ്രതിരോധക്കാരൻ മൂന്നര വർഷത്തെ കരാർ ആസ്റ്റൺ വില്ലയിൽ ഒപ്പുവെച്ചു.
20220128 122034
2014-ൽ ആഴ്‌സണലിലേക്ക് മാറുന്നതിന് മുമ്പ് സതാംപ്ടണിലെ അക്കാദമിയിൽ ആയിരുന്നു ചേമ്പേഴ്‌സ്. മിഡിൽസ്‌ബ്രോയിലും ഫുൾഹാമിലും ലോൺ കരാറിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. 27-കാരൻ ഈ സീസണിൽ ഗണ്ണേഴ്‌സിനായി അഞ്ച് മത്സരങ്ങൾ കളിച്ചിരുന്നു.

Exit mobile version