റോബ് ഗ്രീൻ ചെൽസിയിൽ

മുൻ ഇംഗ്ലണ്ട് ഒന്നാം നമ്പർ ഗോളി റോബ് ഗ്രീൻ ഇനി ചെൽസിയിൽ. 38 വയസുകാരനായ ഗ്രീൻ ചെൽസിയുടെ മൂന്നാം നമ്പർ ഗോളിയാകും. തിബോ കോർട്ടോ, വില്ലി കാബലേറോ എന്നിവർക്ക് ബാക്ക് അപ്പ് ആയിട്ടാണ് ചെൽസി താരത്തെ എത്തിച്ചിരിക്കുന്നത്.

പോയ 2 സീസണുകളിലും ചെൽസിയുടെ ബാക്ക് അപ്പ് ഗോളിയായിരുന്ന എഡ്വാർഡോക്ക് പകരക്കാരനായാണ് ഗ്രീൻ എത്തുന്നത്. ഇതോടെ ടീമിൽ ഇംഗ്ലീഷ് കളിക്കാരുടെ സാന്നിധ്യം വർധിപ്പിക്കാനും ചെൽസിക്കാകും.

പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം, ക്യുൻസ് പാർക്ക്, നോർവിച് ടീമുകൾക്ക് വേണ്ടിയും ഗ്രീൻ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version