വിൽഫ്രഡ് സാഹയെ ജനുവരിയിൽ ടീമിലെത്തിക്കാൻ സിറ്റിയും ചെൽസിയും

- Advertisement -

കരിയറിലെ തന്നെ മികച്ച ഫോമിലുള്ള ക്രിസ്റ്റൽ പാലസ് താരം വിൽഫ്രഡ് സാഹക്കായി ഇംഗ്ലണ്ടിലെ വമ്പൻ ക്ലബ്ബ്കൾ രംഗത്ത്. മാഞ്ചസ്റ്റർ സിറ്റിയും, ചെൽസി, ആഴ്സണൽ ടീമുകൾ സാഹയെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നതായാണ് ഇംഗ്ലണ്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ.  പി എസ് ജി യും സാഹയെ സമീപിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ താരമായ സാഹ യുണൈറ്റഡ്‌ വിട്ട ശേഷം തന്റെ കരിയർ നന്നായി കെട്ടി പാടുത്താണ് യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കളുടെ കണ്ണിൽ പെട്ടത്. സർ അലക്‌സ് ഫെർഗൂസൻ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പരിശീലകൻ എന്ന നിലയിൽ ഓൾഡ് ട്രാഫോഡിൽ എത്തിച്ച അവസാന കളികാരനായ സാഹക്ക് പക്ഷെ പിന്നീട് ഡേവിഡ് മോയസിന് കീഴിൽ കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. പക്ഷെ ക്രിസ്റ്റൽ പാലസിലേക്ക് മടങ്ങിയ സാഹ ഇപ്പോൾ മികച്ച ഫോമിലാണ്. മികച്ച സ്കില്ലും പേസും ചേർന്ന സാഹ പ്രീമിയർ ലീഗിലെ മികച്ച ഡ്രിബ്‌ളർമാരിൽ ഒരാളാണ്.  പക്ഷെ ക്രിസ്റ്റൽ പാലസ് ലീഗിലെ സ്ഥാനം നഷ്ടപ്പെടുത്താതെ നോക്കാൻ ഏറെ കഷ്ടപ്പെടുന്ന ഈ സാഹചര്യത്തിൽ പാലസ് ജനുവരിയിൽ തന്നെ താരത്തെ വിട്ടു നൽകുമോ എന്ന കാര്യം സംശയകരമാണ്. ഏതാണ്ട് 40 മില്യൺ യൂറോയെങ്കിലും സാഹക്ക് ക്ലബ്ബ്കൾ വിലയായി നൽകേണ്ടി വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement