തിയാഗോ സിൽവ പ്രീമിയർ ലീഗിലേക്ക് ? ചെൽസിയുമായി ചർച്ചകൾ

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലോടെ ക്ലബ്ബ് വിടുന്ന പിഎസ് ജി ക്യാപ്റ്റൻ തിയാഗോ സിൽവ ചെൽസിയിൽ എത്തിയേക്കും. താരത്തിന്റെ ഏജന്റ് ചെൽസിയുമായി ചർച്ചകൾ ആരംഭിച്ചതായും ചെൽസി ഇക്കാര്യം കാര്യമായി പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ശേഷം മാത്രമേ അവസാന തീരുമാനം വരാൻ സാധ്യത ഉള്ളത്. ഇറ്റാലിയൻ ക്ലബ്ബ് ഫിയോരന്റീനയും താരത്തിനായി രംഗത്ത് ഉണ്ട്.

35 വയസുകാരനായ സിൽവയുടെ അനുഭവസമ്പത്ത് നിലവിൽ പ്രശ്നങ്ങൾ നേരിടുന്ന ചെൽസി പ്രതിരോധത്തിന് ഉപകാരപ്പെടും എന്നാണ് കരുതപ്പെടുന്നത്. മികച്ച ക്യാപ്റ്റനായ സിൽവ മുൻപ് ഫ്ലുമിനെസെ, മിലാൻ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2008 മുതൽ ബ്രസീൽ ദേശീയ ടീമിലും അംഗമാണ് സിൽവ. തന്റെ കാലയളവിലെ മികച്ച സെന്റർ ബാക്കുകളിൽ ഒരാൾ എന്ന് പേരെടുത്ത സിൽവയെ ഫ്രീ ട്രാൻസ്ഫറിൽ ആണ് ലഭിക്കുക എന്നതും ക്ലബ്ബ്കൾക്ക് താരത്തെ പരിഗണിക്കാൻ കാരണമാകുന്നു.

Exit mobile version