Site icon Fanport

ആസ്പിലികേറ്റയും ചെൽസി വിടാൻ സാധ്യത

ചെൽസിയിൽ നിന്ന് കൂടുതൽ താരങ്ങൾ പുറത്തേക്ക്. ചെൽസി ക്യാപ്റ്റൻ ആസ്പിലികേറ്റയും ക്ലബ് വിടാം ശ്രമിക്കുകയാണ്. ഇപ്പോൾ ഇന്റർ മിലാൻ ചെൽസി താരത്തിനു വേണ്ടി രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലും ആസ്പി ക്ലബ് വിടാൻ ശ്രമിച്ചിരുന്നു എങ്കിലും അത് നടന്നിരുന്നില്ല. ഇനി ഒരു വർഷത്തെ കരാർ മാത്രമാണ് ആസ്പിക്ക് ബാക്കിയുള്ളത്. കരാർ റദ്ദാക്കി ഫ്രീ ഏജന്റായി ക്ലബ് വിടാൻ ആകും എന്നാണ് ആസ്പി പ്രതീക്ഷിക്കുന്നത്.

ചെൽസി 23 06 23 12 26 23 244

അവസാന 11 വർഷമായി അദ്ദേഹം ചെൽസിക്ക് ഒപ്പം ഉണ്ട്. 2012ൽ ഫ്രഞ്ച് ക്ലബായ മാഴ്സെ വിട്ടായിരുന്നു താരം ചെൽസിയിക് എത്തിയത്. അന്ന് മുതൽ ചെൽസി ഡിഫൻസിലെ പ്രധാന താരമാണ് ആസ്പി. ക്യാപ്റ്റൻ കൂടെ ക്ലബ് വിടുന്നതോടെ ചെൽസി സ്ക്വാഡിന്റെ മുഖം ആകെ മാറു. ഈ സീസണിൽ മാത്രം കാന്റെ, സിയെച്, മെൻഡി, കൗലിബലി, മൗണ്ട് തുടങ്ങി വലിയ പേരുകൾ എല്ലാം ക്ലബ് വിട്ട് പോവുകയാണ്.

Story Highlights: César Azpilicueta leaving

Exit mobile version