Picsart 23 08 14 11 26 52 321

തുർക്കിഷ് വിങ്ങർ ചെൻഗീസ് ഉണ്ടർ ഇനി ഫെനർബഷെയിൽ

മാഴ്സെയുടെ വിങ്ങർ ചെൻഗീസ് ഉണ്ടറിനെ തുർക്കി ക്ലബായ ഫെനർബചെ സ്വന്തമാക്കി. 25കാരനായ താരത്തെ 15 മില്യൺ നൽകിയാണ് തുർക്കിഷ് ക്ലൻ സ്വന്തമാക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. അവസാന രണ്ടു വർഷമായി മാഴ്സെക്ക് ഒപ്പം ആയിരുന്നു ഉണ്ടർ കളിച്ചത്. റോമ വിട്ട് ആദ്യ ലോണിലും പിന്നീട് സ്ഥിര കരാറിലും മാഴ്സെ സ്വന്തമാക്കുക ആയിരുന്നു.

മാഴ്സയിൽ 70ൽ അധികം മത്സരങ്ങൾ കളിച്ച താരം 15 ഗോളുകൾ ക്ലബിനായി നേടിയാണ് വിട പറഞ്ഞത്. നാലു വർഷത്തോളം ഉണ്ടർ റോമക്ക് ഒപ്പം ഉണ്ടായിരുന്നു. മുമ്പ് തുർക്കിഷ് ക്ലബായ ഇസ്താംബുൾ ബസെക്സെഹിറിൽ താരം കളിച്ചിട്ടുണ്ട്. താരം തുർക്കി ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ്. ഉണ്ടർ മുമ്പ് ലെസ്റ്റർ സിറ്റിയിൽ ലോണിലും കളിച്ചിരുന്നു.

തുർക്കിക്ക് വേണ്ടി 49 മത്സരങ്ങൾ ഇതുവരെ കളിച്ച ഉണ്ടർ 19 ഗോളുകൾ രാജ്യത്തിനായി നേടിയിട്ടുണ്ട്‌.

Exit mobile version