ഇത് പഴയ ആഴ്‌സണൽ അല്ല,റെക്കോർഡ് തുകക്ക് ടിയേർനിയും ടീമിൽ

45 മില്യൻ യൂറോ മാത്രമാണ് ഈ ട്രാസ്ഫർ ജാലകത്തിൽ ആഴ്സണലിന് ചെലവാക്കാൻ ഉള്ളു എന്ന പ്രചാരണങ്ങളിൽ മനം നൊന്ത ആരാധകർക്ക് ഒന്നിന് പിറകെ ഒന്നായി സന്തോഷവാർത്തകളുമായി ആഴ്സണൽ. 2 തവണ നിരാകരിച്ച ശേഷം ഒരു സ്‌കോട്ടിഷ് ലീഗ് താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുക ആഴ്സണൽ വാഗ്ദാനം ചെയ്തപ്പോൾ അത് നിരാകരിക്കാൻ സ്‌കോട്ട്‌ലൻഡ് ജേതാക്കൾ ആയ കെൽറ്റിക്കിന്‌ സാധിച്ചില്ല. ഏതാണ്ട് 25 മില്യൻ യൂറോക്ക് സ്‌കോട്ടിഷ് യുവതാരവും ഇടത് ബാക്കുമായ കിരേൻ ടിയേർനി ആഴ്‌സണലിന് സ്വന്തം. മികച്ച താരമായ ടിയേർനി മുന്നേറ്റത്തിൽ മികച്ച പങ്ക് വഹിക്കാൻ സാധിക്കുന്ന ഒരു താരമാണ്.

3 തവണ മികച്ച സ്‌കോട്ടിഷ് യുവതാരമായി തിരഞ്ഞെടുത്ത ടിയേർനി ടീമിൽ എത്തതുന്നതോടെ ആഴ്സണലിന്റെ ഇടത് ബാക്ക് ഭാഗത്തെ പ്രശ്നങ്ങൾക്ക് ഏതാണ്ട് പരിഹാരം ആകുമെന്ന് കരുതാം. ഇന്ന് ലണ്ടനിൽ എത്തുന്ന ടിയേർനിയുടെ വാർത്ത നാളെ ആഴ്സണൽ ഒഫീഷ്യൽ ആയി പ്രഖ്യാപിക്കും എന്നാണ് വിവിധ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ പരിക്കിലുള്ള ടിയേർനിയുടെ ആഴ്സണൽ അരങ്ങേറ്റത്തിനു പക്ഷെ ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും. ആഴ്സണലിൽ റൗൾ സനേല്ലിയുടെ മറ്റൊരു വമ്പൻ ജയമാണ് ആണ് ടിയേർനി വാർത്തയെയും കാണേണ്ടത്. ഒരു സെന്റർ ബാക്കിനെ കൂടി സനേല്ലി ട്രാസ്ഫർ ജാലകം അവസാനിക്കും മുമ്പ് ടീമിൽ എത്തിക്കും എന്നാണ് സൂചനകൾ. ചെൽസി താരം ഡേവിഡ് ലൂയിസ് ആണ് ആഴ്സണലിൽ എത്താൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന പ്രതിരോധനിര താരം.