Site icon Fanport

റയൽ മാഡ്രിഡിന്റെ സെബയോസിനായി ആഴ്സണൽ രംഗത്ത്

സീസണിൽ ട്രാൻസ്ഫർ മാർക്കറ്റിൽ മെല്ലെ പോകുന്ന ആഴ്സണൽ ഒരു മധ്യനിര താരത്തെ സ്വന്തമാക്കുന്നതിന് അടുത്തെത്തിയിരിക്കുകയാണ്. റയൽ മാഡ്രിഡിന്റെ യുവതാരം ഡാനി സെബയോസ് ആണ് ആഴ്സണലുമായി ചർച്ചയിൽ ഉള്ളത്. 22കാരനായ താരം ഈ സീസണിൽ റയൽ മാഡ്രിഡ് വിടുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

താരത്തിനു വേണ്ടി ടോട്ടൻഹാമും രംഗത്തുണ്ട്. പക്ഷെ ആഴ്സ്ണൽ ആകും താരത്തെ സ്വന്തമാക്കുക എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റയലിനായി ഇതുവരെ 56 മത്സരങ്ങൾ കളിച്ച താരമാണ് സെബയോസ്. സ്പെയിൻ അണ്ടർ 21 ടീമിനായും സെബയോസ് മുമ്പ് കളിച്ചിട്ടുണ്ട്.

Exit mobile version