സെബയോസ് വീണ്ടും ആഴ്സണലിൽ!!

- Advertisement -

റയൽ മാഡ്രിഡിൽ നിന്ന് ഒരിക്കൽ കൂടെ സെബയോസ് ആഴ്സണലിൽ ലോണിൽ എത്തിയിരിക്കുകയാണ്. മധ്യനിര താരം സെബയോസിനെ ഒരു വർഷത്തേക്ക് ആണ് വീണ്ടും ആഴ്സണൽ ലോണിൽ എത്തിക്കുന്നത്. ലോൺ കരാറിൽ ഒപ്പുവെച്ചതായി റയൽ മാഡ്രിഡഡും ആഴ്സണലും ഔദ്യോഗികമായി അറിയിച്ചു. 24കാരനായ താരം അർട്ടേറ്റയുടെ കീഴിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു‌.

37 മത്സരങ്ങൾ ആഴ്സണലിനായി കഴിഞ്ഞ സീസണിൽ സെബയോസ് കളിച്ചിരുന്നു. ആഴ്സണലിന്റെ എഫ് കപ്പ് കിരീട നേട്ടത്തിലും സെബയോസ് പ്രധാന പങ്കുവഹിച്ചിരുന്നു. സ്ഥിരകരാറിൽ ആഴ്സണലിലേക്ക് വരാനാണ് താരം ആഗ്രഹിച്ചത് എങ്കിലും റയൽ ലോണിൽ തന്നെ വിടുകയായിരുന്നു. ലോണിന് അവസാനം ആഴ്സണലിന് സെബയോസിനെ വാങ്ങാനുള്ള വ്യവസ്ഥയില്ല.

24കാരനായ സെബയോസ് റയലിനായി 56 മത്സരങ്ങൾ കളിച്ച താരമാണ്. സ്പെയിൻ അണ്ടർ 21 ടീമിനായും സെബയോസ് മുമ്പ് കളിച്ചിട്ടുണ്ട്.

Advertisement