ഒസൻ മുഹമ്മദ് കബാക് ഇനി ലിവർപൂളിന്റെ സെന്റർ ബാക്ക്

20210202 011028

ഡിഫൻസിലെ പ്രശ്നങ്ങൾക്ക് അവസാനം ലിവർപൂൾ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. വാൻ ഡൈകും ഗോമസും ഒക്കെ പരിക്കിന്റെ പിടിയിൽ ആയിരുന്നതിനാൽ അവസാന കുറേകാലമായി സെന്റർ ബാക്കിൽ മധ്യനിര താരങ്ങളെ വെച്ചായിരുന്നു ലിവർപൂൾ കളിച്ചു കൊണ്ടിരുന്നത്. അവർ ഇപ്പോൾ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ രണ്ടു സെന്റർ ബാക്കുകളെയാണ് സൈൻ ചെയ്യുന്നത്. ബെൻ ഡേവിസിന്റെ സൈനിംഗ് ഉറപ്പിച്ച ലിവർപൂൾ ഒപ്പം തുർക്കിഷ് താരമായ ഒസൻ മുഹമ്മദ് കബാകിനെയും സൈൻ ചെയ്തിരിക്കുകയാണ്.

കബാക് ജർമ്മൻ ക്ലബായ ഷാൾക്കെയി നിന്നാണ് വരുന്നത്. ഷാൾക്കെ ലോൺ അടിസ്ഥാനത്തിൽ ആണ് താരത്തെ നൽകുന്നത്. 20കാരനായ താരത്തെ സീസൺ അവസാനം സ്വന്തമാക്കണമെങ്കിൽ ലിവർപൂൾ 30 മില്യൺ നൽകേണ്ടി വരും. സ്ഥിര കരാറിൽ സ്വന്തമാക്കിയാൽ 5 വർഷത്തെ കരാറും താരം ഒപ്പുവെക്കും. 2019 സീസണിൽ ആയിരുന്നു കബാക് ഷാൾക്കെയിൽ എത്തിയത്. അതിനു മുമ്പ് സ്റ്ററ്റ്ഗടിലും ഗലറ്റസരെയിലും കളിച്ചിട്ടുണ്ട്.

Previous articleഏക ഗോളിൽ ജയിച്ച് കയറി ജംഷദ്പൂർ
Next articleപരിശീലകന്റെ മോശം പരാമർശങ്ങൾക്ക് പരസ്യമായി മാപ്പു പറഞ്ഞ് ഒഡീഷ എഫ് സി