Site icon Fanport

കസെമിറോക്ക് ആയി സൗദി ക്ലബുകൾ രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസീവ് മിഡ് ആയ കസെമിറോ ക്ലബ് വിടാൻ സാധ്യത. ഇപ്പോഴും താരം ഭാവി തീരുമാനിച്ചിട്ടില്ല എങ്കിലും ഇപ്പോൾ സൗദിയിൽ നിന്നുള്ള ഓഫറുകൾ കസെമിറോ പരിഗണിക്കുന്നുണ്ട്. കസെമിറോക്ക് ആയി രണ്ട് വൻ ഓഫറുകൾ സൗദിയിൽ നിന്ന് വന്നിട്ടുണ്ട്. ഇപ്പോൾ താരം വാങ്ങുന്നതിന്റെ ഇരട്ടിയിൽ അധികം വേതനം ആണ് ഈ ഓഫറുകൾ.

കസെമിറോ 24 03 17 11 20 58 286

കസെമിറോയുടെ ഭാവി ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോ എന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനിക്കപ്പെടുക. ടെൻ ഹാഗ് കസെമിറോ ക്ലബിൽ തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. ഈ കഴിഞ്ഞ സീസണിൽ കസെമിറോക്ക് അത്ര നല്ല സീസൺ ആയിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിലെ മോശം ഫോം കാരണം ബ്രസീൽ ദേശീയ ടീമിലെ സ്ഥാനമടക്കം കസെമിറോക്ക് നഷ്ടമായിരുന്നു.

അവസാന രണ്ടു സീസണുകളായി കസെമിറോ യുണൈറ്റഡിനൊപ്പം ഉണ്ട്. കസെമിറോ ക്ലബ് വിടുക ആണെങ്കിൽ യുണൈറ്റഡ് ഒരു പുതിയ ഡിഫൻസീവ് മിഡ്ഫീൽഡറെ ടീമിൽ എത്തിക്കേണ്ടി വരും.

Exit mobile version